ഖാംനഈ വധം; പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്
text_fieldsബംഗളൂരു: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തെ അപലപിച്ച് അനുമതിയില്ലാതെ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ശനിയാഴ്ച തെഹ്റാനിൽ ഇസ്രായേൽ-യു.എസ്. സംയുക്ത ആക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. മാർച്ച് രണ്ടിന് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോനമറിയിച്ച് റിച്ച്മണ്ട് ടൗണിൽ ഷിയാ മുസ്ലിംകള് പ്രതിഷേധ മാർച്ച് നടത്തി.
ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭാഗം ഖാംനഈയെ തങ്ങളുടെ ആത്മീയനേതാവായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ സ്വാഭാവികമായും അവർക്ക് വേദന അനുഭവപ്പെടുകയും അത് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ അത് രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങണം. പ്രതിഷേധ പ്രകടനം നടത്തുന്നതിന് ആരുടെയും അനുമതി തേടിയിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പരമേശ്വര പറഞ്ഞു. വരും ദിവസങ്ങളിൽ ആരെയും ഈ വിഷയത്തില്‍ ജാഥ നടത്താൻ അനുവദിക്കില്ല. നഗരത്തിൽ ജാഥകള്‍ നടത്തരുതെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. ആവശ്യമെങ്കിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്താം. കോടതി ഉത്തരവുകൾ സർക്കാർ കർശനമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

