Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ സർവീസ് നടത്താൻ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കൈക്കൂലി നൽകുന്നെന്ന് പരാതി

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു
കർണാടകയിൽ സർവീസ് നടത്താൻ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കൈക്കൂലി നൽകുന്നെന്ന് പരാതി
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ക്കു​ള്ളി​ൽ സ​ര്‍വി​സ് ന​ട​ത്തു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഓ​പ​റേ​റ്റ​ർ​മാ​ർ പ്ര​തി​മാ​സം കൈ​ക്കൂ​ലി ന​ൽ​കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗു​രു എ​ന്ന ഇ​ട​നി​ല​ക്കാ​ര​ൻ ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം പി​രി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഫെ​ഡ​റേ​ഷ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്കും റോ​ഡ് സേ​ഫ്റ്റി ക​മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി.

ബ​സ് ഉ​ട​മ​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൻ.​ന​ട​രാ​ജ ശ​ർ​മ്മ പ​റ​ഞ്ഞു.

ദി​യ ട്രാ​വ​ൽ​സ്, എ​സ്.​എ​ഫ്.​എ​സ് ട്രാ​വ​ൽ​സ്, സോ​ണ ട്രാ​വ​ൽ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ പ​ണ​മി​ട​പാ​ട് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദി​യ ട്രാ​വ​ൽ​സു​മാ​യും എ​സ്‌.​എ​ഫ്‌.​എ​സ് ട്രാ​വ​ൽ​സു​മാ​യും ബ​ന്ധ​മു​ള്ള ശ്രീ​രാ​ജ് നാ​യ​ർ ക​ർ​ണാ​ട​ക​യി​ൽ ത​ന്‍റെ ബ​സു​ക​ളു​ടെ സ​ര്‍വി​സ് സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 26,000 രൂ​പ ന​ൽ​കി​യി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സോ​ണ ട്രാ​വ​ൽ​സി​ലെ റി​യാ​സ് എ​ല്ലാ മാ​സ​വും ഒ​രു ബ​സി​ന് ഏ​ക​ദേ​ശം 30,000 രൂ​പ ന​ൽ​കി​യ​താ​യും ആ​ദി​ൽ സി​ദ്ദീ​ഖ് അ​ത്തി​ബെ​ലെ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ഗു​രു​വി​ന് ഏ​ക​ദേ​ശം 16,000 രൂ​പ ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പേ​മെ​ന്‍റ് ഇ​ട​പാ​ടു​ക​ളു​ടെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ളും ഓ​പ​റേ​റ്റ​ർ​മാ​ർ പ​ങ്കി​ട്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഓ​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ളും തെ​ളി​വാ​യി പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

60 ശ​ത​മാ​നം നി​കു​തി​യാ​യും ബാ​ക്കി 40 ശ​ത​മാ​നം കൈ​ക്കൂ​ലി​യാ​യും എ​ന്ന രീ​തി​യി​ലാ​ണ് പ​ണം പി​രി​ച്ചെ​ടു​ത്ത​തെ​ന്നും റി​യാ​സ് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്ക​ണം.

യു.​പി.​ഐ, ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ൾ, വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍, വാ​ഹ​ന റി​ലീ​സ് രേ​ഖ​ക​ൾ, നി​കു​തി അ​ട​ച്ച ക​ണ​ക്കു​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ഷെ​ഡ്യൂ​ളു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ട​ൻ ലോ​കാ​യു​ക്ത​ക്ക് പ​രാ​തി ന​ല്‍കു​മെ​ന്നും വി​ഷ​യം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ശ​ർ​മ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Tourist Buses Paying Bribes to Operate in Karnataka, Complaint Alleges
Next Story