വേനലവധി: സഞ്ചാരികളെ ക്ഷണിച്ച് കേരള ടൂറിസം വകുപ്പ്
text_fieldsനെറ്റ് വര്‍ക്ക് കേരള ബിടുബി ബിസിനസ് മീറ്റില്‍ കലാകാരന്മാര് കഥകളി അവതരിപ്പിച്ചപ്പോള്‍
ബംഗളൂരു: വേനലവധി മുന്നില്‍ കണ്ട് വന്‍ പ്രചാരണ പദ്ധതിയുമായി കേരള ടൂറിസം വകുപ്പ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ റോഡ് ഷോകളും ട്രേഡ് ഫെയറുകളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ പങ്കാളിത്ത സംഗമങ്ങൾ നടന്നു. വരുംദിവസങ്ങളില്‍ ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നോ, ഇൻഡോർ എന്നിവിടങ്ങളിലും സമാനമായ സംഗമങ്ങള്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഹൗസ് ബോട്ടുകൾ, കാരവൻ സ്റ്റേകൾ, പ്ലാന്റേഷന് വിസിറ്റുകൾ, ആയുർവേദ ടൂറിസം എന്നിവക്കൊപ്പം സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ കേരളത്തെ ആഗോളതലത്തിൽ ഒരു വേദിയായി മാറ്റുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.
റെസിഡന്‍സി റോഡിലെ ചാന്‍സെറി പവലിയനില്‍ നടന്ന നെറ്റ് വര്‍ക്ക് കേരള ബിടുബി ബിസിനസ് മീറ്റില്‍ കേരളത്തിന്റെ തനതു കലകളായ തെയ്യം, കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, മയിലാട്ടം എന്നിവ വിവിധ കലാകാരന്മാര് അവതരിപ്പിച്ചു.
പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്, വയനാട്, ബേക്കൽ തുടങ്ങിയ വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളായ സർഫിങ്, പാരാഗ്ലൈഡിങ്, സൈക്ലിങ്, ആയുർവേദ ടൂറിസം, ഡെസ്റ്റിനേഷൻ വെഡിങ് എന്നിവക്ക് മുന്‍തൂക്കം നൽകുമെന്നും സംഘടകര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

