കേരള സമാജം തിരുവാതിര മത്സരം
text_fieldsബംഗളൂരു കേരള സമാജം തിരുവാതിര മത്സരം നർത്തകിയും ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റിയുമായ ഡോ.ഹെലൻ ടോജോ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം വനിതവിഭാഗം തിരുവാതിര മത്സരം നർത്തകിssയും ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റിയുമായ ഡോ. ഹെലൻ ടോജോ ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം ചെയര്പേഴ്സൻ സുധ വിനേഷ് അധ്യക്ഷതവഹിച്ചു. കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കൺവീനർ സുധ സുധീർ, സുജ ഗോപകുമാർ, ഫിനാൻസ് കൺവീനർ ഷൈമ രമേഷ്, ജോയന്റ് കൺവീനർ അംബിക സുരേഷ്, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഷർമിള വിനയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം 20,000 രൂപയും റോളിങ് ട്രോഫിയും ശ്രീജ ഷോബിത്, സർജാപൂർ പാർവണം ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം 15,000 രൂപയും ട്രോഫിയും ഹൊരമാവ് നീതു ലക്ഷ്മി -ആർദ്ര ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും പ്രെസ്റ്റീജ് ട്രാൻക്യുലിറ്റിയിലെ സ്നേഹ മേനോനും സംഘത്തിനും ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ: കെ.ആർ പുരം ദിവ്യ ബി ടീം അഗ്നി, ടീം ഈസ്റ്റ് സോൺ സുജയാ സത്യൻ ആൻഡ് ടീം , ഇലക്ട്രോണിക് സിറ്റി പ്രിയ എ.എസ് -സിഗ്മാ ടീം എന്നിവർ നേടി.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറല്‍ സെക്രട്ടറി റെജികുമാര്‍, കൾച്ചറൽ സെക്രട്ടറി മുരളീധരൻ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, സെക്രട്ടറി ജയ്ജോ ജോസഫ്, ഡോണ സലി, ഐഷ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

