Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം 12ാമ​ത്തെ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
കേ​ര​ള സ​മാ​ജം 12ാമ​ത്തെ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​മ​ർ​പ്പി​ച്ചു
cancel
camera_alt

 കേ​ര​ള സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ങ്കേ​രി നി​ഖാ​ര ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റി​ന് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​മ​ർ​പ്പി​ക്കു​ന്നു

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ങ്കേ​രി നി​ഖാ​ര ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റി​ൽ സ​മാ​ജ​ത്തി​ന്‍റെ 12 ാമ​ത്തെ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് എം. ​ഹ​നീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ൺ ചെ​യ​ര്‍മാ​ന്‍ ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ക​ന്‍റോ​ണ്‍മെ​ന്‍റ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ലീ​ല രാ​മ​ച​ന്ദ്ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സം​ഭാ​വ​ന ന​ൽ​കി​യ​ത്. ഡോ. ​ലീ​ല രാ​മ​ച​ന്ദ്ര​നും രാ​മ​ച​ന്ദ്ര​നും ചേ​ർ​ന്ന് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ്വി​ച്ച് ഓ​ൺ നി​ര്‍വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ധീ​ഷ്, ട്ര​ഷ​റ​ര്‍ ജോ​ർ​ജ് തോ​മ​സ്, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി വി. ​മു​ര​ളി​ധ​ര​ൻ, നി​ഖാ​ര ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​അ​രു​ണ്‍ കു​മാ​ർ, പി.​കെ. പ്ര​സാ​ദ്, സ​ഹ​ദേ​വ​ൻ, സ​ന​ൽ കു​മാ​ർ, റോ​ജി, വ​നി​താ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ മു​ര​ളി, പ്രി​യ പ്ര​സാ​ദ്, പോ​ൾ പീ​റ്റ​ർ, ജെ​യിം​സ്, സെ​ഡ​റി​ക്, പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ സോ​ണു​ക​ളി​ലെ ചെ​യ​ർ​മാ​ൻ​മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ, അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വ​നി​താ വി​ങ്, യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ശ​സ്ത നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​അ​രു​ണ്‍ കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala societydialysis machinesmetronewsBengaluru
News Summary - Kerala Society dedicates 12th dialysis machine
Next Story