Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആവേശത്തിമര്‍പ്പില്‍...

ആവേശത്തിമര്‍പ്പില്‍ കേരള സമാജം യുവജനോത്സവത്തിന് സമാപനം

text_fields
bookmark_border
ആവേശത്തിമര്‍പ്പില്‍ കേരള സമാജം യുവജനോത്സവത്തിന് സമാപനം
cancel

ബംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭൂതിയായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ‌കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറർ ജോർജ് തോമസ്, ജോയിന്‍റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കള്‍ച്ചറല്‍ സെക്രട്ടറി വി. മുരളീധരൻ, അസിസ്റ്റന്‍റ് സെക്രട്ടറി ജി. വിനു, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥൻ, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, ജി. ഹരികുമാർ , കെ. വിനേഷ്, സുരേഷ് കുമാർ, വനിതാ വിഭാഗം ഭാരവാഹികളായ സുധ വിനേഷ്, രമ്യ ഹരികുമാർ, ദിവ്യ മുരളി, സുജ ഗോപകുമാർ, സുധ സുധീർ, ഷൈമ രമേഷ്, അംബിക സുരേഷ്, വിധികര്‍ത്താക്കളായ ആര്‍.എല്‍.വി. സണ്ണി, ആര്‍.എല്‍.വി. സതീശൻ, കലാ മണ്ഡലം അജിത, നന്ദലാൽ, മഞ്ജിത് സുമൻ, വിജയ കുമാർ, കെ.ആർ. കിഷോർ, അർച്ചന സുനിൽ എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസംനീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്‍റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അദ്വിക ശ്രീവാസ്തവ, ജൂനിയര്‍ വിഭാഗത്തില്‍ സ്മൃതി കൃഷ്ണ കുമാർ, സീനിയർ വിഭാഗത്തിൽ രുദ്ര നായർ എന്നിവർ കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

യുവജനോത്സവ വിജയികൾ കേരള സമാജം ഭാരവാഹികൾക്കും വിധികർത്താകൾക്കും ഒപ്പം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth festivalkerala samajamClosing ceremonyBengaluru
News Summary - Kerala Samajam Youth Festival concludes with enthusiasm
Next Story