കേരള സമാജം യലഹങ്ക സോൺ ശാസ്ത്ര മേള സംഘടിപ്പിച്ചു
text_fieldsകേരള സമാജം യലഹങ്ക സോൺ ശാസ്ത്ര മേള ഉദ്ഘാടന ചടങ്ങിൽ നിന്ന്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ ‘സയൻസിലൂടെ ഒരു യാത്ര’ എന്ന ശാസ്ത്രമേള സംഘടിപ്പിച്ചു. കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എം.ജി. റെജി അധ്യക്ഷതവഹിച്ചു.
വിശ്വേശ്വരയ്യ മ്യൂസിയം എജുക്കേഷൻ ഓഫിസർ പി.കെ. ബിസ്വാള്‍ നേതൃത്വം നല്കി. വിശ്വേശ്വരയ്യ മ്യൂസിയം ഡയറക്ടർ സജു ഭാസ്കരൻ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ സുരേഷ് കുമാർ, സോൺ നേതാക്കളായ എം.ബി. അജയൻ, സുനിത വിനോദ്, സത്യശീലൻ, വിപിൻ രാജു, മനോജ് കുമാർ, രാധാകൃഷ്ണപിള്ള, അനു വിപിൻ, ആശ, രമ്യ, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ടെലിസ്കോപ്പിലൂടെ സൂര്യനിരീക്ഷണം, സാറ്റേൺ പ്ലാനറ്റ് നിരീക്ഷണം എന്നിവ വേറിട്ട അനുഭവമായി. റോക്കറ്റ് ലോഞ്ചിന്റെ മാതൃകയും മേളയിൽ അവതരിപ്പിച്ചു.
ഇതോടനുബന്ധിച്ചു നടത്തിയ മാത്സ് വർക് ഷോപ്പിലും സയൻസ് ആക്ടിവിറ്റിയിലും കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. എക്സിബിഷനിൽ 800ൽ അധികം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

