കേരള സമാജം വനിത ദിനാഘോഷം
text_fieldsബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാഘോഷം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ സോൺ വനിത വിഭാഗം ചെയർപേഴ്സൻ ഐഷാ ഹനീഫ് ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം സോൺ ഭാരവാഹികളായ രഞ്ജിത ശിവദാസ്, അംബിക സുരേഷ്, ഷെമി മസ്താൻ, സുമ മോഹൻ, പ്രമീള പുഷ്പരാജ്, സീമ സതീഷ്, പ്രിയ ഷിബു, അമൃത സുരേഷ്, ബേബി ഗിരീഷ്, സജിന സലിം, മിനി അനിൽ കുമാർ, ഫൈമിത തുടങ്ങിയവർ സംബന്ധിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായി രണ്ടു മാസം നീളുന്ന സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 95386 63866, 94496 68217 നമ്പറിൽ ബന്ധപ്പെടണം.

