കേരള സമാജം വനിതദിനാഘോഷം
text_fieldsകേരള സമാജം വനിത വിഭാഗം വനിതദിനാഘോഷം നാട്ടിക മുൻ എം.എൽ.എ ഗീത ഗോപി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം വനിത വിഭാഗം വനിതദിനാഘോഷം നടത്തി. ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നാട്ടിക മുൻ എം.എൽ.എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി അധ്യക്ഷത വഹിച്ചു. വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻ സുധ വിനേഷ്, ജോയന്റ് കൺവീനർമാരായ ഷൈമ രമേഷ്, അമൃത സുരേഷ്, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതകൾ അവതരിപ്പിച്ച കലാപരിപാടികൾ, അഴീക്കോട് റിനിഷ പ്രഗീതും സംഘവും അവതരിപ്പിച്ച ‘പാലന്തായി കണ്ണൻ’ കഥാപ്രസംഗം എന്നിവ നടന്നു.

