കേരള സമാജം അൾസൂർ സോൺ കുടുംബസംഗമം
text_fieldsവിമാനപുര കൈരളി കലാസമിതിയുടെ അങ്കണത്തിൽ നടന്ന കേരള സമാജം അൾസൂർ സോൺ കുടുംബസംഗമം ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് വിമാനപുര കൈരളി കലാസമിതിയുടെ അങ്കണത്തിൽ നടന്നു. ബംഗളൂരു കേരള സമാജം അൾസൂർ സോൺ, ആർബി ഫൗണ്ടേഷൻ, ഗർഷോം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർമിക്കുവാൻ ഉദ്ദേശിക്കുന്ന രണ്ടു വീടുകളുടെ നിർമാണ പ്രഖ്യാപനം നടത്തി.
രംഗപൂജയോടുകൂടി ആരംഭിച്ച ചടങ്ങിൽ കേരള സമാജം അൾസൂർ സോണിലെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ കലാപരിപാടികളും, ബംഗളൂരു മലയാളികൾക്ക് സുപരിചിതനായ ജയദീപ് വാര്യരുടെ നേതൃത്വത്തിൽ 11 ദ ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക്കും ഉണ്ടായിരുന്നു. ഗായിക അദിഥി നായർ പങ്കെടുത്തു. ചടങ്ങിൽ കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ മുഖ്യാതിഥിയായി.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. സുധിഷ്, ജനറൽ സെക്രട്ടറി റെജികുമാർ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, കൺവീനർ കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സി.പി രാധാകൃഷ്ണൻ, രാജീവൻ ചിങ്ങൻ, ബിജു പി. വർഗീസ്, പി.കെ. സുധിഷ് തുടങ്ങിയവരെ ആദരിച്ചു. അൾസൂർ സോൺ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജശേഖരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

