കേരള സമാജം സാന്ത്വനഭവനം രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി
text_fieldsബാംഗ്ലൂർ കേരള സമാജം നിർധനരായവർക്ക് നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി തറക്കല്ലിടൽ കർമം കൽപറ്റ എം.എൽ.എ അഡ്വ.ടി. സിദ്ദീഖ്
നിർവഹിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം നിർധനരായവർക്ക് നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി രണ്ടു വീടുകളുടെ തറക്കല്ലിടൽ കർമം വയനാട്ടിൽ നടന്നു. കോട്ടത്തറ പഞ്ചായത്തിലെ 10 ാം വാർഡിലെ പൊയിലിൽ 19ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കൽപറ്റ എം.എൽ.എ അഡ്വ.ടി. സിദ്ദീഖ് നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് സ്വാഗതം പറഞ്ഞു. കേരള സമാജം ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസി. സെക്രട്ടറി മുരളീധരൻ, കേരള സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഷിനോജ് നാരായൺ, സുരേഷ് കുമാർ, ജയകുമാർ, ശ്യാം കുമാർ, സുഭാഷ്, പ്രദീപൻ, രാജീവ്, ബാബു ഉമ്മൻ, ഫിലിപ് ചെറിയാൻ, ബെന്നി അഗസ്റ്റിൻ, കൽപ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റിവ് മൂവ്മെന്റ് ഭാരവാഹികളായ ഷിഹാബ്, ഷംസുദ്ദീൻ, സിദ്ദീഖ് വടക്കൻ തുടങ്ങിയവർ സംബന്ധിച്ചു.
20ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം അമ്പലവയൽ നെന്മേനി ആനപ്പാറയിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നിർവഹിച്ചു. നെന്മേനി പഞ്ചായത്ത് അംഗം സ്വപ്ന സ്വാഗതം ആശംസിച്ചു. കോട്ടത്തറ പുതുശ്ശേരിക്കുന്ന് പി.എസ്. മധുവിനും നെന്മേനി ആനപ്പാറ അംഗൻവാടി റോഡിലെ അഭിലാഷിനുമാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

