എം.ടി സ്മൃതി
text_fieldsകേരള സമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം സംഘടിപ്പിച്ച എം.ടി സ്മൃതിയിൽനിന്ന്
ബംഗളൂരു: കേരള സമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി സ്മൃതി സംഘടിപ്പിച്ചു. എഴുത്തുകാരനും വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ആർ. മുരളീധർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ കെ. കവിത, വിഷ്ണുമംഗലം കുമാർ, കെ.ആർ. കിഷോർ, ഇന്ദിര ബാലൻ, ബിന്ദു പി. മേനോൻ, ശാന്തകുമാർ എലപ്പുള്ളി, ടോമി ജെ. ആലുങ്കൽ എന്നിവർ പ്രഭാഷണം നടത്തി.
കൃഷ്ണപിള്ള, ബിജു ജേക്കബ്, വിശ്വനാഥൻ പിള്ള, സി.പി. മുരളി, വി.കെ. വിജയൻ, കെ. കൃഷ്ണകുമാർ, കവിരാജ്, കെ.പി. അശോകൻ, ടി.കെ. രവീന്ദ്രൻ, ഷൺമുഖൻ, സുധ കരുണാകരൻ, ബിന്ദു ഗോപാലകൃഷ്ണൻ, സിനി അനീഷ്, ശ്രീധരൻ എന്നിവർ പങ്കെടുത്തു. സാഹിത്യ വിഭാഗം ചെയർമാൻ കൃഷ്ണപിള്ള സ്വാഗതവും കൺവീനർ ആർ. ബാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

