കേരള സമാജം പഞ്ചാരിമേളം അരങ്ങേറ്റം
text_fieldsകേരള സമാജം സംഘടിപ്പിച്ച തിരുവാതിര മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച നീതു ലക്ഷ്മിയും (കല്യാൺ നഗർ) സംഘവും കേരള സമാജം ഭാരവാഹികളോടൊപ്പം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ആർട്സ് അക്കാദമി, ബാംഗ്ലൂർ കലാക്ഷേത്രയുമായി സഹകരിച്ച് നടത്തുന്ന ചെണ്ട ക്ലാസിൽ പഠനം പൂർത്തിയാക്കിയ എട്ടു വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ജെ.സി നഗറിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ നടന്നു.
അയിലൂർ പ്രഭുകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച സുജിത് ശശികുമാർ, നിഖിൽ സുജിത് മേനോൻ, ശ്രീദേവി വി.കെ, രമ്യ ഹരികുമാർ, കീർത്തന ഹരികുമാർ, സനുഷ് എസ്, അർച്ചിത കെ. നായർ, നവനീത് കെ. നായർ എന്നിവരുടെ അരങ്ങേറ്റമാണ് നടന്നത്. തുടർന്ന് നടന്ന യോഗത്തിൽ കേരള സമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ ഹരികുമാർ, ജെ.സി നഗർ അയ്യപ്പക്ഷേത്രം പ്രസിഡന്റ് സുകുമാരൻ, സെക്രട്ടറി ശശി കുമാർ, കേരള സമാജം ഭാരവാഹികളായ ജി. വിനു, ബി.വി. രമേഷ്, അനു അനിൽ, സുധ സുധീർ, ലതിക ബി. നായർ, ഷിനോജ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

