കേരള സമാജം ചിത്രരചന മത്സരം 17ന്
text_fieldsബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചന മത്സരം ഡിസംബർ 17ന് നടക്കും. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തിന് രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ 10 മുതല്‍ രണ്ടു മണിക്കൂറാണ് മത്സരം. മൂന്നു മുതല്‍ ആറു വയസ്സു വരെയും, ഏഴു മുതല്‍ 10 വയസ്സു വരെയും 11 മുതല്‍ 17 വയസ്സു വരെയും മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക.
പങ്കെടുക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് പതിനായിരം രൂപയുടെ സമ്മാനം ലഭിക്കും. ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്രയോൺസ് ഉപയോഗിക്കാം. മറ്റ് രണ്ടു വിഭാഗത്തിലുള്ളവര്‍ ജലച്ചായമാണ് ഉപയോഗിക്കേണ്ടത്. പെന്‍സില്‍, ക്രയോൺസ്, ജലച്ചായം എന്നിവ മത്സരാർഥികള്‍ കൊണ്ടുവരണം.
കാന്‍വാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ എന്നിവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോൺ: 97315 34331, 98861 81771.

