വര്‍ണക്കൂട്ടൊരുക്കി കേരള സമാജം ചിത്രരചന മത്സരം
text_fieldsഇന്ദിര നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ കേരള സമാജം സംഘടിപ്പിച്ച ചിത്രരചന മത്സരം രാഘവ പൊതുവാൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിര നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ചിത്രകാരന് രാഘവ പൊതുവാൾ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരള സമാജം ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, കൾചറൽ സെക്രട്ടറി വി. മുരളീധരൻ, അസി. സെക്രട്ടറി വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോർജ് തോമസ്, സുരേഷ് കുമാർ, ഹരികുമാർ, ജിതേഷ്, സുധ വിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയർ, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. ചിത്രകാരന്മാരായ രാഘവ പൊതുവാൾ, അരുൺ എന്നിവര്‍ വിധികര്‍ത്താക്കളായി.
മത്സരഫലം (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ)- സബ് ജൂനിയര്‍: ഇഷ വിനേഷ്, സഞ്ജന സജീഷ്, എസ്. ലക്ഷ്മി. പ്രോത്സാഹന സമ്മാനം: ഐസൽ ഷറഫ്, ഇറ ദേവ്, എ.ആർ. മിത്ര ദേവി, അദ്വൈത് ശ്യാം, അമൻ സുമന്ത്.
ജൂനിയര്‍: ദശാന മേനോൻ, എം.എസ്. ശ്രദ്ധ, മുഹമ്മദ് ആഖിഫ്. പ്രോത്സാഹന സമ്മാനം: ബി.ഡി. മാന്യ, ലൈഭ ബീഗം, ആദിത്യ വി. ജോയ്സ്, അഭയ് സിങ്, എച്ച്. പ്രിയങ്ക.
സീനിയര്‍: സമറീൻ സിറാജ്, ടി. രക്ഷൻ, കെ. മാളവിക. പ്രോത്സാഹന സമ്മാനം: എസ്. ആയുഷ്, പരിശ്രമ, അന്ത്വാൻ മൈക്കിൾ, അൻഷു ശർമ, അദ്വൈത് വി. ജോയ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

