കേരള സമാജം നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോണിന്റെയും ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ
ഹാർമണിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ലയൺസ്
പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോണിന്റെയും ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ ഹാർമണിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിര നഗർ കൈരളി നികേതൻ കാമ്പസിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കേരള സമാജം കന്റോൺമെന്റ് സോൺ വൈസ് ചെയർമാൻ മുരളീധരൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ എസ്. കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു. കാഴ്ചപരിമിതിയുള്ള 64 വിദ്യാർഥികൾക്ക് കണ്ണടകൾ നൽകുമെന്ന് സോൺ കൺവീനർ ഹരികുമാർ അറിയിച്ചു.

