കേരള സമാജം ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
text_fieldsബാംഗ്ലൂർ കേരള സമാജം സംഘടിപ്പിച്ച ക്രിസ്മസ് -പുതുവത്സര ആഘോഷത്തിൽനിന്ന്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം യലഹങ്ക സോൺ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. യലഹങ്ക അംബേദ്കർ ഭവനിൽ നടന്ന ആഘോഷങ്ങൾ കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ക്രിസ്മസ് -പുതുവത്സര സന്ദേശം നൽകി. സമാജം ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കൾചറൽ സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അജയൻ, വൈസ് പ്രസിഡന്റ് കെ.പി. പിള്ള, ആഘോഷ കമ്മിറ്റി കൺവീനർ മഞ്ജുനാഥ്.
വനിത വിഭാഗം ചെയർപേഴ്സൻ പ്രീത ശിവൻ, കൺവീനർ ബീന നായർ ടോപ് സിങ്ങർ ഫെയിം അദിതി, അനന്യ തുടങ്ങിയവർ സംബന്ധിച്ചു. സമാജം കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, അദിതി, അനന്യ എന്നിവരവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.

