കേരള സമാജം ഡയാലിസിസ് യൂനിറ്റ് തുറന്നു
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഡയാലിസിസ് യൂനിറ്റ് ലക്ഷ്മിപുര ക്രോസിലെ പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. സുധീർ മോഹൻ, ഡോ. നിഹാൽ പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായി. സമാജം ജനറൽ സെക്രട്ടറി റെജികുമാർ, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, സോൺ അഡ്വൈസർ എം. രാജഗോപാൽ, ഡോ. സഞ്ജയ്, ലേഡീസ് വിങ് ചെയർപേഴ്സൻ സുധാ സുധീർ എന്നിവർ സംബന്ധിച്ചു. കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതാമത്തെ ഡയാലിസിസ് യൂനിറ്റാണിത്.
ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ട്രൈ ലൈഫ് ആശുത്രി, കല്യാൺ നഗർ, കെ.ആർ പുരം സോണിന്റ നേതൃത്വത്തിൽ ശ്രീ ലക്ഷ്മി ആശുപത്രി, കഗദാസപുര, മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ മെഡ് സ്റ്റാർ ആശുപത്രി, സഹകാർ നഗർ, ആവേക്ഷ ആശുപത്രി സിംഗപ്പുര എന്നിവിടങ്ങളിലാണ് ഡയാലിസിസ് യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 831-0301304, 99025 76565 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

