കേരളസമാജം ഓണാഘോഷം
text_fieldsസുവർണ കർണാടക കേരള സമാജം ഓണാഘോഷം
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയുടെ വനിത വിഭാഗം ഓണാഘോഷം ചെയർമാൻ ബാഹുലയൻ ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം കൺവീനർമായ കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, ശാഖ കൺവീനർ ബിജു ജോസഫ്, ഫിനാൻസ് കൺവീനർ അനു ലക്ഷ്മൺ, വനിത വിഭാഗം ജോയന്റ് കൺവീനർ റിൻസി, നെൽസൺ, പി. പ്രഭാകരൻ, കൃഷ്ണകുമാർ, നോബി സ്കറിയ നേതൃത്വം നൽകി. അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
കേരളസമാജം ഓണാരവം ശനിയാഴ്ച
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ‘ഓണാരവം - 2025’ശനി, ഞായർ ദിവസങ്ങളിൽ കെങ്കേരി - ദുബാസി പാളയയിലുള്ള ഡി.എസ്.എ ഭവനിൽ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് പാചക മത്സരം, നൃത്തമത്സരം, ഉപകരണ സംഗീത മത്സരം എന്നിവ നടക്കും.
വൈകീട്ട് അഞ്ചിന് സാഹിത്യ സായാഹ്നത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ‘നാട്ടു ജീവിതവും ജന സംസ്കാരവും’എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കലാ കായിക മത്സരം, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകും.
ഞായറാഴ്ച രാവിലെ 10ന് സമാപന സാംസ്കാരിക സമ്മേളനം എം.എൽ.എയും ബി.ഡി.എ ചെയർമാനുമായ എൻ.എ. ഹാരിസ് ഉദ്ഘാടനം ചെയ്യും. നടൻ കൈലാഷ്, എസ്.ടി. സോമശേഖർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അതിഥികളാകും. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തുന്നവർക്കുള്ള ആദരം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എൻഡോവ്മെന്റ് വിതരണം, ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കേരള ദർശനം, തിരുവാതിര, ഭരതനാട്യം, മാർഗംകളി, മോഹിനിയാട്ടം, ഒപ്പന, കുച്ചിപ്പുടി, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടാകും.
വൈകീട്ട് മൂന്നു മുതൽ കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയിൽ പിന്നണി ഗായകൻ ലിബിൻ സ്കറിയ, ഇന്ത്യൻ വോയ്സ് ഫെയിം ലിധി, ടോപ് സിങ്ങർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ മ്യൂസിക്കൽ ഫ്യൂഷനുമായി ചാനൽ താരം ബിനു എന്നിവർ പങ്കെടുക്കും.
മലയാളികൾ പൈതൃകം കാത്തുസൂക്ഷിക്കുന്നവർ -കൃഷ്ണ ബൈര ഗൗഡ
ബംഗളൂരു: മലയാളികൾ ലോകത്തെവിടെ ആയാലും കേരള സംസ്കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്നവരാണെന്നും കർണാടകത്തിൽ മറ്റു വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തരായി കന്നഡിഗരെ പോലെ ജീവിക്കുന്നവരാണെന്നും മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ 2025’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷത്തിൽനിന്ന്
ചെയർമാൻ ജി. വിനു അധ്യക്ഷതവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ വിശിഷ്ടാതിഥിയായി. മുൻ മന്ത്രി ബി.എ. ബസവരാജ് എം.എൽ.എ, മുൻ എംഎൽ.എ പൂർണിമ ശ്രീനിവാസ്, കേംബ്രിജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡി.കെ. മോഹൻ ബാബു, ആയുഷ്മാൻ ആയുർവേദ ഗ്രൂപ് പ്രതിനിധി രാധാകൃഷ്ണൻ, ഇന്ദിരാഗാന്ധി കോളജ് ഓഫ് നഴ്സിങ് ചെയർമാൻ പി.വി. പ്രസാദ്, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ കെ.എൻ. രാജീവൻ, ആഘോഷ കമ്മിറ്റി കൺവീനർ രതീഷ് നമ്പ്യാർ, വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, ഐഡിയ സ്റ്റാർ സിങ്ങർ അരവിന്ദും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

