കേരള സമാജം മാതൃദിനാഘോഷം
text_fieldsകേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗത്തിന്റെ മാതൃദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.
കല്യാൺ നഗറിലുള്ള കേരള സമാജം ഈസ്റ്റ് സോൺ ഓഫീസിൽ നടന്ന ആഘോഷങ്ങൾ കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു. സോൺ വനിത വിഭാഗം ചെയർപേഴ്സൺ അനു അനിൽ അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ, കൺവീനർ രാജീവൻ,വൈസ് ചെയർമാൻ രതീഷ് നമ്പ്യാർ, വനിത വിഭാഗം കൺവീനർ ഡോണ സലി, ഷേർലി, പുഷ്പ ജയൻ , ബിന്ദു , ശ്രീജ സത്യൻ, ഗീത രാജീവൻ, ദിവ്യ രജീഷ്, നാൻസി സജി, ലേഖ ജയകുമാർ, ബിന്ധ്യ പ്രമോദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന അമ്മമാരെ ആദരിച്ചു. കേക്ക് വിതരണവും അത്താഴ വിരുന്നും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

