Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​സ​മാ​ജം...

കേ​ര​ള​സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ ‘ഓ​ണാ​മൃ​തം’ എ​ട്ടി​ന്

text_fields
bookmark_border
Onam 2023
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന്റെ ഓ​ണാ​ഘോ​ഷം ഓ​ണാ​മൃ​തം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ യെ​ല​ഹ​ങ്ക ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ ഭ​വ​നി​ൽ ന​ട​ക്കും. ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല്ലേ​ശ്വ​രം സോ​ൺ ചെ​യ​ർ​മാ​ൻ എം. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

യെ​ല​ഹ​ങ്ക എം.​എ​ൽ.​എ എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ്, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക മീ​നാ​ക്ഷി ബൈ​രെ ഗൗ​ഡ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്‌​ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. കേ​ര​ള​സ​മാ​ജം ചെ​യ്തു​വ​രു​ന്ന സാ​മൂ​ഹി​ക​സേ​വ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ല്ലേ​ശ്വ​രം സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത് ഡ​യാ​ലി​സി​സ് യൂ​നി​റ്റ് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ർ​പ്പി​ക്കും.

പൂ​ക്ക​ള​മ​ത്സ​രം, അം​ഗ​ങ്ങ​ളു​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പൊ​തു​സ​മ്മേ​ള​നം, മെ​ഗാ​ഷോ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സോ​ൺ ക​ൺ​വീ​ന​ർ അ​ഡ്വ. അ​നി​ൽ​കു​മാ​ർ ന​മ്പ്യാ​ർ, പ്രോ​ഗ്രാം ക​ ൺ​വീ​ന​ർ ശ്രീ​കു​മാ​ർ കു​റു​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​നി​ത​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ വി​ജ​യ​ല​ക്ഷ്മി ആ​ർ., ക​ൺ​വീ​ന​ർ മ​ഞ്ജു ജ​യ​കൃ​ഷ്ണ​ൻ, യു​വ​ജ​ന വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ അ​രു​ണി​മ ശ്രീ​കു​മാ​ർ, ക​ൺ​വീ​ന​ർ ആ​ഷി​ൻ പോ​ൾ, പോ​ൾ പീ​റ്റ​ർ, മോ​ഹ​ൻ​ദാ​സ്.​ആ​ർ, ര​മേ​ഷ് മേ​നോ​ൻ, ജ​യ​കൃ​ഷ്ണ​ൻ സി, ​സു​ധ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ രാ​വി​ലെ എ​ട്ടു മ​ണി​ക്ക് ത​ന്നെ പ​രി​പാ​ടി സ്ഥ​ല​ത്ത് എ​ത്ത​ണം. ഫോ​ൺ: 8123153376, 9972599246.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Samajamonam
News Summary - Kerala Samajam Malleshwaram zone 'Onamrutham' achieved
Next Story