കേരള സമാജം മല്ലേശ്വരം സോൺ ഓണാഘോഷം
text_fieldsകേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം എസ്.ആർ. വിശ്വനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം ‘ഓണാമൃതം 24 ’യെലഹങ്ക അംബേദ്കർ ഭവനിൽ നടന്നു. യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷനൽ സ്പീക്കർ വി.കെ. സുരേഷ് ബാബു, കാർഡിയോളജിസ്റ്റ് ഡോ. തഹസീൻ നെടുവഞ്ചേരി എന്നിവർ വിശിഷ്ടാതിഥികളായി. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, രമേഷ് കുമാർ മേനോൻ, ബിജുപാൽ നമ്പ്യാർ, വനിത വിഭാഗം ചെയർപേഴ്സൺ സുധ സുധീർ, യൂത്ത് വിങ് ചെയർപേഴ്സൺ ശ്വേത ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
മല്ലേശ്വരം സോണിന്റെ മൂന്നാമത്തെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടന്നു. സുധീർ മോഹനെ ചടങ്ങിൽ ആദരിച്ചു. ചെണ്ട മേളം, ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികൾ എന്നിവ നടന്നു.

