കേരള സമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ്
text_fieldsകേരള സമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ നിർവഹിക്കുന്നു
ബംഗളൂരു: കേരള സമാജം കെ.ആർ പുരം സോണിന്റെയും വിജിനപുര ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ജനറൽ മെഡിക്കൽ-ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി.
ഇൻഫെന്ററി റോഡിലുള്ള സ്പർശ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഉദ്ഘാടനം കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ നിർവഹിച്ചു. കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് അധ്യക്ഷത വഹിച്ചു. സ്പർശ് ആശുപത്രി ഹൃദ്രോഗ വിദഗ്ധ ഡോക്ടർ ആയിഷ ക്യാമ്പിന് നേതൃത്വം നൽകി. വിജിനപുര ലയൺസ് ക്ലബ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ഷിബു കെ.എസ്, ഉമാശങ്കർ, കേരള സമാജം കെ.ആർ പുരം സോൺ കൺവീനർ ബിനു പി, സയ്യിദ് മസ്താൻ, ശിവദാസ്, വിനീത്, മഞ്ജുനാഥ്, വനിത വിഭാഗം ചെയർപേഴ്സൻ ആയിഷ ഹനീഫ്, കൺവീനർ രഞ്ജിത, അംബിക, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രക്ത സമ്മർദം, ഷുഗർ, ഇ.സി.ജി എന്നീ ടെസ്റ്റുകളും സൗജന്യമായി നടത്തി. നൂറിലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.

