കേരള സമാജം കെ.ആർ. പുരം സോൺ കാൻസർ പരിശോധന ക്യാമ്പ്
text_fieldsകേരള സമാജം കെ.ആർ. പുരം സോൺ വനിത വിങ് സംഘടിപ്പിച്ച കാൻസർ പരിശോധന ക്യാമ്പിൽനിന്ന്
ബംഗളൂരു: കേരള സമാജം കെ.ആർ. പുരം സോൺ വനിത വിങ് കർണാടക കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് എ. നാരായണപുരയിലെ ഹോളി വിഷൻ സ്കൂളിൽ കാൻസർ പരിശോധന ക്യാമ്പ് നടത്തി. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. പുരം സോൺ ചെയർമാൻ ഹനീഫ് അധ്യക്ഷത വഹിച്ചു. ഡോ. നിർമല സീനിയർ ബോധവത്കരണ ക്ലാസെടുത്തു.
കർണാടക കാൻസർ സൊസൈറ്റിയിലെ ഗണേഷ്, സോമശേഖർ എന്നിവർ കാൻസർ നേരത്തേ കണ്ടെത്തുന്നതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ചു. ജനറൽ സെക്രട്ടറി റെജി കുമാർ, വൈസ് പ്രസിഡന്റ് സുധീഷ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, അനിൽകുമാർ, ചന്ദ്രശേഖരൻ നായർ, രാജഗോപാൽ, ശോഭന ചോലയിൽ, പോൾ പീറ്റർ, കെ.ആർ.പുരം സോൺ ലേഡീസ് വിങ് ചെയർപേഴ്സൻ ആയിഷ ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

