കേരള സമാജം കെ.ആർ പുരം സോണ്‍ ഓണാഘോഷം
text_fieldsബംഗളൂരു: കേരള സമാജം കെ.ആർ പുരം സോണ്‍ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമാജം അംഗങ്ങളായ വീട്ടമ്മമാര്‍ തയാറാക്കിയ രുചിയേറിയ ഓണസദ്യ പ്രത്യേക ആകര്‍ഷണമായി. 350ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
വനിത വിഭാഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, അമൃത സുരേഷ്, ഷമി മസ്താന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ സമാജം വനിത വിഭാഗം അംഗം ഹസീന ഷിയാസിനെ പരിപാടിയില്‍ ആദരിച്ചു. തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനം വിതരണം ചെയ്തു.

