കേരള സമാജം കൊത്തന്നൂർ യൂനിറ്റ് പുതുവത്സരാഘോഷം
text_fieldsകേരള സമാജം കൊത്തന്നൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊത്തന്നൂർ ഇൻഫന്റ് ജീസസ് ചിൽഡ്രൻസ് ഹോമിൽ നടന്ന ആഘോഷങ്ങൾ കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു.
കേരളസമാജം ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, യൂനിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ്, പ്രോഗ്രാം കൺവീനർ സുമോജ് മാത്യു, സോൺ കൺവീനർ രാജീവൻ, തോമസ് പയ്യപ്പള്ളി, വനിത വിഭാഗം ചെയർപേഴ്സൻ അനു അനിൽ, പി. ഷിന്റോ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം കുടുംബാംഗങ്ങൾ, ലക്ഷ്മി സ്കൂൾ ഓഫ് ഡാൻസ്, ലക്ഷ്യ ട്രൂപ് എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ, കൊത്തന്നൂർ മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

