Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ജൂ​ബി​ലി ഫെ​സ്റ്റ്

text_fields
bookmark_border
കേ​ര​ള സ​മാ​ജം ജൂ​ബി​ലി ഫെ​സ്റ്റ്
cancel
camera_alt

വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി ഫെ​സ്റ്റി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന് കീ​ഴി​ലെ വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്‌​കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​തി​ഭ മ​ത്സ​രം ‘ജൂ​ബി​ലി ഫെ​സ്റ്റ് - 2023’ സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നീ​സ് പോ​ൾ, ഡി.​കെ.​എ​സ്.​ഇ.​എ​സ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ഡി.​ആ​ർ.​ഡി.​ഒ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ശി​വ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ്‌​കൂ​ളു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. വി​ജ​യ​ൻ, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നോ ശി​വ​ദാ​സ്, പി.​സി. ജോ​ണി, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ഒ​ന്നാം വി​ഭാ​ഗ​ത്തി​ൽ ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ (സി.​ബി.​എ​സ്.​ഇ) പ്ര​സി​ഡ​ന്റ്സ് റോ​ളി​ങ് ട്രോ​ഫി​യും ജൂ​ബി​ലി സ്കൂ​ൾ വി​ജി​ന​പു​ര റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള റോ​ളി​ങ് ഷീ​ൽ​ഡും നേ​ടി. ര​ണ്ടാം വി​ഭാ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്സ് റോ​ളി​ങ് ട്രോ​ഫി ജൂ​ബി​ലി സ്കൂ​ൾ വി​ജി​ന​പു​ര​യും റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളും (സി.​ബി.​എ​സ്.​ഇ) നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamKerala Samajam Jubilee Fest
News Summary - Kerala Samajam Jubilee Fest
Next Story