Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ഇഫ്താർ സംഗമം
text_fieldsbookmark_border
കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ബാംഗ്ലൂർ ഖുർ ആൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അംജദ് അലി സംസാരിക്കുന്നു
ബംഗളൂരു: കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും ഇഫ്താർ വിരുന്നും നടത്തി.ചെന്നസാന്ദ്രയിലെ സോൺ ഓഫിസിൽ നടന്ന നോമ്പുതുറയ്ക്കും നമസ്കാരത്തിനും ബാംഗ്ലൂർ ഖുർആൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അംജദ് അലി നേതൃത്വം നൽകി. തുടർന്ന് നടന്ന സംസ്കാരിക യോഗത്തിൽ സോൺ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിച്ചു.
അംജദ് അലി മുഖ്യപ്രഭാഷണം നടത്തി. സോൺ കൺവീനർ ഒ.കെ. അനിൽ കുമാർ , കെ.ആർ. പുരം സോൺ ചെയർമാൻ എം. ഹനീഫ്, ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു എന്നിവർ സംസാരിച്ചു.
Next Story

