കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ
നടന്ന മെഡിക്കൽ ക്യാമ്പിൽനിന്ന്
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ആർ.ടി നഗർ കാവേരി നഗറിലുള്ള കേരള സമാജം ഓഫിസിൽ നടത്തിയ ക്യാമ്പ് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സോൺ ചെയർപേഴ്സൻ ഡോ. ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സമാജം അസി. സെക്രട്ടറി വി. മുരളീധരൻ, സോൺ കൺവീനർ ഹരികുമാർ, ഡോ. ഷരീഫ്, ഡോ. ആയിഷ, സോൺ ഭാരവാഹികളായ അജിത് കുമാർ, സന്ദീപ് സുകുമാർ, നാരായണൻ, വനിത വിഭാഗം കൺവീനർ ദേവി ശിവൻ, രമ്യ ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ 10 മുതൽ ഉച്ച രണ്ടുവരെ നടന്ന മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, പൾമനോളജി വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ പരിശോധനകൾ നടത്തി. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

