കേരള സമാജം നേത്ര പരിശോധന ക്യാമ്പ്
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെയും ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരാനഗർ കൈരളി നികേതൻ കാമ്പസിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ നിർവഹിച്ചു. കേരളസമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് വിഷൻ കോഓഡിനേറ്റർ വിജയകുമാർ മുഖ്യാതിഥിയായി.
ലയൺസ് ക്ലബ് വിജിനപുര പ്രസിഡന്റ് റജികുമാർ, സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഹനീഫ്, കൃഷ്ണകുമാർ, രജിത് കുമാർ, അജയ്, കേരളസമാജം അസി. സെക്രട്ടറി മുരളീധരൻ, ഐഷ ഹനീഫ്, ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ വത്സ തുടങ്ങിയവർ സംബന്ധിച്ചു.
അഞ്ഞൂറ് വിദ്യാർഥികൾക്ക് നേത്ര പരിശോധന നടത്തി. കാഴ്ച വൈകല്യമുള്ള 80 വിദ്യാർഥികൾക്ക് കണ്ണടകൾ നൽകുമെന്ന് സോൺ കൺവീനർ ഹരികുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.