കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം
text_fieldsകേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം 'ഓണക്കാഴ്ചകൾ 2022' സംഘടിപ്പിച്ചു. ലിങ്കരാജപുരം ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഹാളിൽ നടന്ന ആഘോഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.ജെ. ജോർജ് എം.എൽ.എ വിശിഷ്ടാതിഥിയായി. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ആഘോഷ കമ്മിറ്റി കൺവീനർ സോമരാജ്, വനിത വിഭാഗം ചെയർപേഴ്സൻ ഗിരിജ, കൺവീനർ പ്രസാദിനി, യൂത്ത് വിങ് ചെയർമാൻ രജീഷ്, വൈസ് ചെയർമാൻ രതീഷ് നമ്പ്യാർ, അജിത, ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ഓണസദ്യക്കു പുറമെ, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ശിങ്കാരി മേളം, പിന്നണി ഗായകരായ സുദീപ് കുമാർ, ചിത്ര അരുൺ എന്നിവർ നയിച്ച ഗാനമേള എന്നിവയും നടന്നു.

