ഓണച്ചന്തക്കുള്ള ഒരുക്കവുമായി കേരള സമാജം ദൂരവാണിനഗർ
text_fieldsഓണച്ചന്തക്ക് വേണ്ട വിഭവങ്ങളൊരുക്കുന്ന കേരള സമാജം ദൂരവാണിനഗർ വനിത വിഭാഗം പ്രവർത്തകർ
ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന് കീഴിൽ ഓണച്ചന്തക്കായി സജീവ മുന്നൊരുക്കം. സെപ്റ്റംബർ 11 മുതൽ 14 വരെ വിജിനപുര ജൂബിലി സ്കൂളിലും എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിലും നാലു ദിവസം വീതം സമാജത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത നടത്തും.
രണ്ടിടത്തും നേന്ത്രപ്പഴം, ചിപ്സ്, പച്ചക്കറി എന്നിവക്കായി ഒരുക്കുന്ന സ്റ്റാളുകൾക്കു പുറമെ, വനിത വിഭാഗം അംഗങ്ങൾ ഒരുക്കുന്ന വിഭവങ്ങളുമായി സ്റ്റാളും സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണച്ചന്തയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൂടിയാലോചന യോഗത്തിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. മുൻ ഭാരവാഹികളായ പീറ്റർ ജോർജ്, വി.കെ. ത്യാഗരാജൻ, വി.കെ. പൊന്നപ്പൻ, രാധാകൃഷ്ണൻ ആലപ്ര, എ.ബി. ഷാജ്, ജി. രാധാകൃഷ്ണൻ നായർ, ബാലസുബ്രഹ്മണ്യം, രാധാകൃഷ്ണപിള്ള, ടി.ഐ. സുബ്രൻ, വനിത വിഭാഗം ഭാരവാഹികളായ ഗ്രേസി പീറ്റർ, ദേവി രാജൻ, പ്രവർത്തകരായ സി.കെ. ജോസഫ് ഉണ്ണി, ഓണച്ചന്ത കൺവീനർമാരായ വിശ്വനാഥൻ, കെ.കെ. പവിത്രൻ, എം.എ. ഭാസ്കരൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ട്രഷറർ എം.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ സംസാരിച്ചു.

