Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘വ​ർ​ഗീ​യ...

‘വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തിന്‍റെ ഇ​ര​ക​ളാ​കു​ന്ന​ത് ദു​ർ​ബ​ല ജ​ന​വി​ഭാ​ഗം’

text_fields
bookmark_border
Kerala Samajam
cancel
camera_alt

 കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സാ​ഹി​ത്യ​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ ടി.​പി. വി​​നോ​ദ് സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തിെന്‍റെയും വി​ശ​പ്പിെന്‍റെയും ഇ​ര​ക​ളാ​കു​ന്ന​ത് എ​ന്നും സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​ണെ​ന്ന് കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ സാ​ഹി​ത്യ​വി​ഭാ​ഗം ന​ട​ത്തി​യ സം​വാ​ദം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ. ​സ​ന്തോ​ഷ്‌ കു​മാ​റിെൻറ ‘മു​ട്ട​യോ​ളം വ​ലു​പ്പ​മു​ള്ള ധാ​ന്യ​മ​ണി’, ‘മ​ര​ണ​ക്കു​റി’ എ​ന്നീ ക​ഥ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ളും ക​ഥ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സം​വാ​ദം. എ​ഴു​ത്തു​കാ​ര​ൻ ടി.​പി. വി​നോ​ദ്, മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഹി​ത വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ൾ​ക്ക് അ​സാ​ധാ​ര​ണ​ത്വ മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ക​ല​യും സാ​ഹി​ത്യ​വും ശ്ര​ദ്ധേ​യ​മാ​വു​ക​യെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ഇ. ​സ​ന്തോ​ഷ് കു​മാ​റിെൻറ ക​ഥ​ക​ൾ മി​ക​വു​റ്റ​താ​ണെ​ന്നും സം​വാ​ദം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി.​ഐ. ഭ​ര​ത​ൻ, ആ​ർ.​വി. ആ​ചാ​രി, വി.​കെ. സു​രേ​ന്ദ്ര​ൻ, ടി.​വി. ഗീ​താ കു​മാ​രി, പി. ​ഗീ​ത എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​ജം പ്ര​സി​ഡ​ൻ​റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

സാ​ഹി​ത്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ സി. ​കു​ഞ്ഞ​പ്പ​ൻ അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, മ​ഹി​ള വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ഗ്രേ​സി പീ​റ്റ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. സ്മി​താ ജ​ഗ​ദീ​ഷ്, ടി.​ഐ. ഭ​ര​ത​ൻ, പൊ​ന്ന​മ്മ ദാ​സ്, ശ​ശി​കു​മാ​ർ, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ടി.​വി. ഗി​രി​ജാ​കു​മാ​രി, വി.​കെ. സു​രേ​ന്ദ്ര​ൻ, ര​തി സു​രേ​ഷ്, സൗ​ദ റ​ഹ്മാ​ൻ, എ​ൻ കെ ​ശാ​ന്ത, പി ​ഗീ​ത എ​ന്നി​വ​ർ ‘മ​ര​ണ​ക്കു​റി’ ക​ഥാ​വാ​യ​ന​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ. കെ. ​ശാ​ന്ത, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, സൗ​ദാ റ​ഹ്മാ​ൻ, ഷ​മീ​മ, സ്മി​ത ജ​ഗ​ദീ​ശ്, രാ​ജേ​ന്ദ്ര​ബാ​ബു, പി. ​ഗീ​ത എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​പി. വി​ജ​യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamDuravaninagar Literature Department
News Summary - Kerala Samajam Duravaninagar Literature Department
Next Story