കേരള സമാജം ചിത്രരചന മത്സരം 24ന്
text_fieldsബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 24ന് ഇന്ദിരാനഗര്‍ ഫിഫ്ത്ത് മെയിന്‍ ഒമ്പതാം ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തിൽ മത്സരം നടക്കും.രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ 10.00 മുതല്‍ രണ്ടു മണിക്കൂറാണ് മത്സരം. മൂന്ന് മുതല്‍ ആറുവയസ്സു വരെയും, ഏഴ് മുതല്‍ 10 വയസ്സു വരെയും 11 മുതല്‍ 17 വയസ്സു വരെയുമുള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് പതിനായിരം രൂപയുടെ പെയിന്റിങ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും. ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ക്രയോൺസ് ഉപയോഗിക്കാം. മറ്റ് രണ്ടു വിഭാഗത്തിലുള്ളവര്‍ ജലച്ചായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെന്‍സില്‍, ക്രയോൺസ്, ജലച്ചായം എന്നിവ മത്സരാർഥികള്‍ കൊണ്ടുവരേണ്ടതാണ്. വരക്കാനുള്ള കാന്‍വാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.മുരളീധരൻ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

