കേരളസമാജം ദൂരവാണിനഗർ വനിത ദിനാഘോഷം
text_fieldsകേരളസമാജം ദൂരവാണിനഗർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിത ദിനാഘോഷം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിത ദിന ആഘോഷം സംഘടിപ്പിച്ചു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ, ജൂബിലി സ്കൂൾ പ്രിൻസിപ്പൽ എ. കല എന്നിവർ മുഖ്യാതിഥികളായി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, സമാജം വൈസ് പ്രസിഡന്റ് എം.പി. വിജയൻ, മുൻ പ്രസിഡന്റ് പീറ്റർ ജോർജ് എന്നിവർ ആശംസ നേർന്നു. മുതിർന്ന പ്രവർത്തകരായ ഇന്ദിര, ശാന്തകുമാരി എന്നിവരെ ആദരിച്ചു. ഡോഷി മുത്തു, സൗദ റഹ്മാൻ, ഓമന രാജേന്ദ്രൻ, സുമ മോഹൻ എന്നിവർ ഗാനമാലപിച്ചു.
വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ സ്വാഗതവും വൈസ് ചെയർപേഴ്സൻ സുമതി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

