കേരളസമാജം ദൂരവാണിനഗർ വനിതദിനാഘോഷം
text_fieldsകേരളസമാജം ദൂരവാണിനഗർ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന അന്തർദേശീയ വനിതദിനാഘോഷം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അന്തർ ദേശീയ വനിത ദിനം ആഘോഷിച്ചു. മാക്സ് വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പല്‍ എ.ആർ. പ്രിയ, കൃപാനിധി കോളജ് അധ്യാപിക പ്രഫ. ആനി മാർട്ടിൻ എന്നിവർ മുഖ്യാതിഥികളായി.
ഫെയറി ഗയ്‌സൺ, സരസ്വതി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോ. സെക്രട്ടറി പി.സി. ജോണി, വനിത വിഭാഗം പ്രവർത്തക ഗീതാ നാരായണൻ എന്നിവർ സംസാരിച്ചു. വനിത വിഭാഗം പ്രവർത്തകയായിരുന്ന സുമ മോഹന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. കവിത ചൊല്ലൽ, നൃത്തം, സംഘഗാനം എന്നീ പരിപാടിയിൽ സൗദ റഹ്‌മാൻ, ദേവകി സഹദേവൻ, ഓമന രാജേന്ദ്രൻ, സന്ധ്യ രമേഷ്, സരസ്വതി രവീന്ദ്രൻ, സംഗീത രാമചന്ദ്രൻ, ഷമീമ അബ്ദു റഹ്മാൻ, ഷീബ രാജൻ എന്നിവർ പങ്കെടുത്തു. രമ്യ ജഗദീഷ് പരിപാടികൾ നിയന്ത്രിച്ചു. വനിതാ വിഭാഗം വൈസ് ചെയർപേഴ്സൻ സുമതി രാമചന്ദ്രൻ സ്വാഗതവും കൺവീനർ സരസമ്മ സദാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

