കേരള സമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ സംയുക്ത മേഖല കലോത്സവം നടന്നു. സമാജത്തിന്റെ എട്ട് സോണുകളിൽനിന്നുമുള്ള മലയാളികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങളായി നടത്തിവരുന്നതാണ് സംയുക്ത മേഖല കലോത്സവം.
സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്‌ണൻ ഉണ്ണിത്താൻ (ഐ.ടി.ഐ കോളനി), സുഖിലാൽ (വിജിനപുര), എ.യു. രാജു (കെ.ആർ പുരം), എസ്. വിശ്വനാഥൻ (ഉദയനഗർ), ബാലകൃഷ്ണ പിള്ള (മഹാദേവപുര), പുരുഷോത്തമൻ നായർ (രാമമൂർത്തി നഗർ ഈസ്റ്റ്), കെ.കെ. പവിത്രൻ (രാമമൂർത്തിനഗർ വെസ്റ്റ്), ഇ. പ്രസാദ് (മാരഗൊണ്ടന ഹള്ളി) എന്നീ സോണൽ സെക്രട്ടറിമാർ കലോത്സവത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
കുട്ടികളും മുതിർന്നവരുമായ 137 കലാകാരന്മാരും കലാകാരികളും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം സോണൽ സെക്രട്ടറിമാർ ഓർമോപഹാരം സമ്മാനിച്ചു. സമാജത്തിന്‍റെ നിർധന വിദ്യാർഥി പഠന സഹായ നിധിയിലേക്ക് വനിത വിഭാഗം സമാഹരിച്ച തുക (26,000 രൂപ) വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ സമാജം പ്രസിഡന്‍റ് മുരളീധരൻ നായർക്ക് കൈമാറി. കലോത്സവം വിജയിപ്പിക്കാൻ പ്രവർത്തിച്ച സോണൽ സെക്രട്ടറിമാർക്ക് സമാജം ഭാരവാഹികൾ ഓർമോപഹാരം സമ്മാനിച്ചു. സമാജം ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യുവജന വിഭാഗം ഭാരവാഹികളായ അബ്ദുൽ അഹദ്, ഷമീമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

