സാഹിത്യസായാഹ്നം നാളെ
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് കെ.ആര് പുരം റെയിൽവേ സ്റ്റേഷനു പിൻവശം വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ പി.എഫ്. മാത്യൂസ് ‘സാഹിത്യത്തിന്റെ സാംസ്കാരിക സ്വാധീനം’ എന്ന വിഷയത്തിൽ സംസാരിക്കും. സമാജം മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ സംവാദം ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക രംഗത്തെ പ്രഗല്ഭരും ചർച്ചയിൽ പങ്കെടുക്കും. പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9008273313.

