കേരള സമാജം ആരോഗ്യ സെമിനാർ നടത്തി
text_fieldsബംഗളൂരു: കേരള സമാജം ബംഗളൂരു, മല്ലേശ്വരം സോൺ ഡിമെൻഷ്യ ഇന്ത്യ അല്ലയ്യൻസ് എന്ന എൻ.ജി.ഒ യുമായി സഹകരിച്ച് അൽസിമേഴ്സ്-ഡിമെൻഷ്യ എന്ന വിഷയത്തിൽ സെമിനാറും അവലോകന ക്യാമ്പും സംഘടിപ്പിച്ചു. ഡോ.അനു കെ.എൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷതവഹിച്ചു. മസ്തിഷ്ക അവബോധം, ഓർമശക്തി എന്നീ പരിശോധനകളും ഉണ്ടായിരുന്നു.
ഡിമെൻഷ്യ ഇന്ത്യയിൽനിന്നുള്ള ഏഴ് മനഃശാസ്ത്രജ്ഞർ നേതൃത്വം നൽകി. കെ.എൻ.ഇ. ട്രസ്റ്റ് സെക്രട്ടറി ജൈജോ ജോസഫ്, സമാജം അസിസ്റ്റന്റ് സെക്രട്ടറി വി.എൽ ജോസഫ്, സോൺ കൺവീനർ ഉണ്ണിക്കൃഷ്ണൻ, വനിത വിഭാഗം അധ്യക്ഷ സുധ സുധീർ, കൺവീനർ ശോഭ പുഷ്പരാജ്, രാജഗോപാൽ എം, സി.എച്ച് പത്മനാഭൻ, സമാജം സെക്രട്ടറി റെജി കുമാർ എന്നിവർ സംസാരിച്ചു.

