കേരള സമാജം ക്രിസ്മസ്-പുതുവത്സരാഘോഷം
text_fieldsകേരള സമാജം കൊത്തന്നൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ
ക്രിസ്മസ്-പുതുവത്സരാഘോഷം മുൻ മന്ത്രി ബൈരതി
ബസവരാജ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊത്തന്നൂർ ബൈരതി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷങ്ങൾ മുൻ മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. കൊത്തന്നൂർ യൂനിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു.
സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റജികുമാർ സന്ദേശം നൽകി. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു, കൺവീനർ രാജീവ്, ഫിറോസ് ഖാൻ, യൂനിറ്റ് ഭാരവാഹികളായ കെ.വി. രാജേഷ്, ഷിനോജ് ജോസഫ്, സിന്റോ പി. സിംലസ്, സിജി കുര്യാക്കോസ്, സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു. വടംവലി മത്സരത്തിൽ കൊത്തനൂർ യൂനിറ്റ് വിജയികളായി.
കലാപരിപാടികൾ, മജിഷ്യൻ ജീസൻ അവതരിപ്പിച്ച മാജിക് ഷോ, സെവൻ രാഗാസ് അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

