കേരള സമാജം ക്രിസ്മസ്-പുതുവത്സരാഘോഷം
text_fieldsകേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആർ.ടി നഗർ സപ്തഗിരി കോംപ്ലക്സിലുള്ള കേരള സമാജം ഓഫിസിൽ നടന്ന ആഘോഷങ്ങൾ കേരള സമാജം ഐ.എ.എസ് അക്കാദമി മുഖ്യഉപദേഷ്ടാവ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷതവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ സന്ദേശം നൽകി. സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ, സമാജം കൾചറൽ സെക്രട്ടറി വി. മുരളീധരൻ, സോൺ കൺവീനർ ഹരികുമാർ, വനിത വിഭാഗം കൺവീനർ ദേവി ശിവൻ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവ നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

