Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം

text_fields
bookmark_border
കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം
cancel
Listen to this Article

ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ പി.സി. മോഹൻ എം.പി ഉദ്ഘാടനം ചെയ്തു. കേരള സമാജം വനിത വിഭാഗം ചെയർപേഴ്സൻ റോസി അധ്യക്ഷതവഹിച്ചു. കസ്റ്റംസ് കമീഷണർ ഗോപകുമാർ ഐ.ആർ.എസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.

കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിത വിഭാഗം കൺവീനർ ഡോ. ലൈല രാമചന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻ സുധ വിനേഷ്, സീന മനോജ്‌, ജോയന്‍റ് കൺവീനർമാരായ ഷൈമ രമേഷ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ജോയന്‍റ് സെക്രട്ടറി അനിൽ കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, ജി. വിനു തുടങ്ങിയവർ പങ്കെടുത്തു. കസ്റ്റംസ് കമീഷണർ ആയി പ്രമോഷൻ ലഭിച്ച ഗോപകുമാർ ഐ.ആർ.എസ്, ലോക കേരള സഭ അംഗമായി നിയമിതനായ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിന്നണി ഗായകരായ ലജീഷ്, രേഷ്മ, റിതിക മനോജ്‌ എന്നിവർ നയിച്ച ഗാനമേളയും ഫൺ ഗെയിംസും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Samajam Christmas and New Year Celebration
Next Story