കേരള സമാജം കന്റോൺമെന്റ് സോൺ പുതുവത്സരാഘോഷം
text_fieldsബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആർ.ടി നഗർ കാവേരി നഗറിലുള്ള കേരള സമാജം ഓഫിസിൽ നടന്ന ആഘോഷ ചടങ്ങിൽ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ ദിവ്യ മുരളി അധ്യക്ഷതവഹിച്ചു.
സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, കേരള സമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ ഡോ. ലൈല രാമചന്ദ്രൻ, കൺവീനർ ഹരികുമാർ, വനിത വിഭാഗം കൺവീനർ ഷീന ഫിലിപ്പ്, വൈസ് ചെയർപേഴ്സൺ രമ്യ ഹരികുമാർ, റാണി മധു, രമ രവി, പത്മിനി സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

