കേരള സമാജം ഭവന നിർമാണപദ്ധതി: മൂന്നു വീടുകളുടെ താക്കോൽ ഇന്ന് കൈമാറും
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജം അൾസൂർ സോൺ, ആർബി ഫൗണ്ടേഷൻ, എൻ.എ.എൽ കൈരളി കലാവാണി, ഗർഷോം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർമിച്ച മൂന്നുവീടുകളുടെ താക്കോൽദാന ചടങ്ങ് ഞായറാഴ്ച നടക്കും.
രാവിലെ 10.30ന് വിമാനപുര കൈരളീ നിലയം സ്കൂൾ അങ്കണത്തിൽ കേരള സമാജം അൾസൂർ സോണിന്റെ കുടുംബസംഗമത്തിൽ താക്കോൽ കൈമാറും. കുടുംബസംഗമത്തിൽ കലാപരിപാടികൾ അരങ്ങേറും. ബൈരതി ബസവരാജ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.
കസ്റ്റംസ് ജോ.കമീഷണർ ആർ. ഗോപകുമാർ, മുൻ എം.എൽ.എ ഐവാൻ നിഗ്ലി എന്നിവർ വിശിഷ്ടാതിഥികളാവും.
പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് പി .കെ. സുധീഷ്, ജനറൽ സെക്രട്ടറി റെജികുമാർ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ സംസാരിക്കും.
അൾസൂർ സോൺ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.വൈകീട്ട് 3.30 മുതൽ ആനവണ്ടി ദ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി നടക്കും. ഫോൺ: 9449213845, 9880108208

