കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് കുടുംബസംഗമം
text_fieldsകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് കുടുംബസംഗമം ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് കുടുംബസംഗമം നടത്തി. ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. മനഃശാസ്ത്രജ്ഞൻ ഡോ. ശ്യാം കുമാർ മുഖ്യപ്രഭാഷണം നടത്തി.
സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ എം.ജി ജഗത്ത് നന്ദിയും പറഞ്ഞു. മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്കാരം നേടിയ സതീഷ് തോട്ടശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. കാർണിവൽ, ഗാനാലാപന മത്സരം, കലാപരിപാടികൾ, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി.

