കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ ഓണാഘോഷം നാളെ
text_fieldsബംഗളൂരു: കേരള സമാജം ബംഗളൂരു ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ 2024’ ലിംഗരാജപുരത്തുള്ള ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിക്കും. കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് മുഖ്യതിഥിയാകും.
പി.സി. മോഹൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ബൈരതി ബസവരാജ് എം.എൽ.എ, ഐവാൻ ഡിസൂസ എം.എൽ.സി, നന്ദിഷ് റെഡി എക്സ് എം.എൽ.എ, കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡി.കെ മോഹൻ ബാബു, ട്രൈലൈഫ് ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ. ഷഫീഖ്, ഡോ. പ്രശാന്ത്, റിതി ജ്വല്ലറി സി.ഇ.ഒ ബാലു, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ കെ.കെ. ശരീഫ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ ട്രൈലൈഫ് ഹോസ്പിറ്റൽ സംഭാവന ചെയ്ത ആംബുലൻസ് പുറത്തിറക്കും. സാന്ത്വന ഭാവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18ാമത്തെ വീടിന്റെ താക്കോൽ ദാനവും ചടങ്ങിൽ നിർവഹിക്കും. കേരള സമാജം ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ വിവേകാണ് വീട് സ്പോൺസർ ചെയ്തത്. കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ചെണ്ടമേളം, പുലികളി, ഓണ സദ്യ, പ്രശസ്ത ഗായകൻ സുമേഷ് അയിരൂരും ഫ്ലവേഴ്സ് ടോപ് സിങ്ങർ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കുമെന്ന് സോൺ കൺവീനർ രാജീവും ആഘോഷ കമ്മിറ്റി കൺവീനർ സലി കുമാറും അറിയിച്ചു.

