കേരള സമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29ന്
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം ഞായറാഴ്ച വസന്തനഗർ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. കർണാടക അഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ആഘോഷം ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. നഗര വികസന, നഗര ആസൂത്രണ മന്ത്രി ബൈരതി സുരേഷ്, കേരള തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ്, പി.സി. മോഹൻ എം.പി, എം.എൽ.എമാരായ എ.സി. ശ്രീനിവാസ, എൻ.എ. ഹാരിസ്, റിസ്വാൻ അർഷാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
കല-സാംസ്കാരിക പരിപാടികൾ, പഞ്ചാരിമേളം, പ്രദർശന സ്റ്റാളുകൾ, ഓണസദ്യ, പ്രശസ്ത ഗായിക ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, നൃത്തപരിപാടി, കോമഡി ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ ഹരികുമാർ ജി, ആഘോഷ കമ്മിറ്റി കൺവീനർ ഷിനോജ് നാരായൺ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9686665995, 8792687607.

