കേരള സമാജം ഡയാലിസിസ് യൂനിറ്റ് തുറന്നു
text_fieldsബംഗളൂരു: ബംഗളൂരു കേരള സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ പുതിയ ഡയാലിസിസ് യൂനിറ്റ് ജാലഹള്ളി എം.എസ് പാളയത്തുള്ള അവേക്ഷ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു.
കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈര ഗൗഡ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു.കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ, കൺവീനർ അനിൽകുമാർ, ആശുപത്രി സി.ഇ ഉജ്ജ്വല ബലാൽ, ദൊഡ്ഡ ഹനുമന്തപ്പ, പോൾ പീറ്റർ, സുനിൽ, പ്രഭാകരൻ, സുധ സുധീർ, സുധീർ മോഹൻ, ശോഭ പുഷ്പരാജ് തുടങ്ങിയവർ സംബന്ധിച്ചു.
ബംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള ഏഴാമത്തെ ഡയാലിസിസ് യൂനിറ്റാണിത്.നിലവിൽ കമ്മനഹള്ളി ട്രൈലൈഫ് ആശുപത്രി, കെ.ആർ പുരം ശ്രീലക്ഷ്മി ആശുപത്രി, ടി.സി പാളയ ജ്യോത്സ്ന ആശുപത്രി, സഹകാർ നഗർ മെഡ് സ്റ്റാർ ആശുപത്രി എന്നിവിടങ്ങളിലാണുള്ളത്.
നിർധന രോഗികൾക്ക് സൗജന്യ നിരക്കിലാണ് ഇതിലൂടെ ഡയാലിസിസ് ലഭ്യമാക്കുന്നത്.

