കേരളസമാജം ദൂരവാണിനഗർ യൂനിറ്റിന് 40 കോടിയുടെ ബജറ്റ്; പുതിയ പ്രവർത്തകസമിതി രൂപവത്കരിച്ചു
text_fieldsബംഗളൂരു: കേരളസമാജം ദൂരവാണിനഗർ 68ാമത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതി തെരഞ്ഞെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, വൈസ് പ്രസിഡന്റായി എം.പി വിജയൻ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, ട്രഷററായി എം.കെ ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി.സി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബാലകൃഷ്ണ പിള്ള, എ.യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ എന്നിവരാണ് സോണൽ സെക്രട്ടറിമാർ. സതീഷ്. എസ്, സന്തോഷ് നായർ, സയ്ദ് മസ്താൻ ശ്രീകുമാരൻ, കെ അനിൽകുമാർ, എം.എൻ ജയകൃഷ്ണൻ, എൻ.കെ സുനിൽകുമാർ. പി, രമേഷ് രാധാകൃഷ്ണ, ചന്ദ്രമോഹൻ, ടി.വി, രവീന്ദ്രൻ, പി. രാജീവൻ, കെ.ആർ ഡോഷി മുത്തു, എം ഹനീഫ്, സി.പി ശശികുമാർ, ആർ വേണുഗോപാൽ, ബി അരവിന്ദാക്ഷൻ നായർ, കെ.കെ രാജേന്ദ്രൻ, എം.എ ഭാസ്കരൻ, പി.ബി വിജയകുമാർ, എസ് സുരേഷ്കുമാർ, സി.ആർ രാഗേഷ് കൃഷ്ണൻ, ശിവകുമാർ മൂത്താറ്റ്, ബി രഘുരാജ് കുറുപ്പ് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
ഇന്റേർണൽ ഓഡിറ്റർമാരായി കെ മുരളി, പി കൃഷ്ണനുണ്ണി, അനീഷ് ഓച്ചിറ, മധു എന്നിവരെയും, ടി രവീന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി.എൻ രാധാകൃഷ്ണപിള്ള, പി ബാലസുബ്രമണ്യം, വി.വി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു. മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സമാജം റിപ്പോർട്ട്, ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോർട്ട്, വാർഷിക വരവുചെലവ് കണക്കുകൾ, ഇൻഡിപെൻഡന്റ് ഓഡിറ്റ് റിപ്പോർട്ട്, ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ട്, ലൈബ്രറി റിപ്പോർട്ട് എന്നിവയും 40.50 കോടിയുടെ വാർഷിക ബജറ്റും അംഗീകരിച്ചു.
സമാജത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയം കണക്കിലെടുത്ത് വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുന്ന പ്രമേയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഫീസ് ആനുകൂല്യം നൽകുന്ന പ്രമേയം, 60 വയസ്സിനു മുകളിലുള്ള അംഗങ്ങൾക്ക് വേണ്ടി ഡേ കെയർ സെന്റർ തുടങ്ങുന്ന പ്രമേയം തുടങ്ങിയ യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം.പി വിജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

