കേരള സമാജം ബിദരഹള്ളി ഓഫിസ് ഉദ്ഘാടനം
text_fieldsബാംഗ്ലൂർ കേരള സമാജം ബിദരഹള്ളി യൂനിറ്റ് ഓഫിസ് ഉദ്ഘാടനം കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് നിർവഹിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ബിദരഹള്ളി യൂനിറ്റ് ഓഫിസ് ഉദ്ഘാടനം കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് നിർവഹിച്ചു. യൂനിറ്റ് കൺവീനർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജോൺ ചെയർമാൻ ജി. വിനു, കെ.ആർ പുരം സോൺ കൺവീനർ പി. ബിനു, സയ്യിദ് മസ്താൻ, സുഭദ്ര ദേവി, വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
യൂനിറ്റ് ഭാരവാഹികളായി സുനിൽ കുമാർ (കൺ) സോമദാസ് നായർ (ജോ. കൺ), സുരേഷ് കോവൂർ (ഫിനാൻസ് കൺ), എബി ജോൺ (ജോ. ഫിനാൻസ് കൺ) അഹമ്മദ് കബീർ (പ്രോഗ്രാം കോഓഡിനേറ്റർ), രാജേഷ് (ക്യാമ്പ് കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

